ആലപ്പുഴ: കേരള വികസനത്തിന് വിത്ത് പാകിയത് സഹകരണ പ്രസ്ഥാനമാണെന്ന് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം ടി.പുരുഷോത്തമൻ പറഞ്ഞു. കേരള സഹകരണവേദി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. . ജില്ലാ പ്രസിഡന്റ് പി എസ് ഹരിദാസ് അദ്ധ്യക്ഷനായി. സെക്രട്ടറി പി.സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് മുഖ്യ പ്രഭാഷണം നടത്തി. പി.വി.സത്യനേശൻ, ദീപ്തി അജയകുമാർ, പി.ജ്യോതിസ്, ആർ.അനിൽകുമാർ, ഡി.ഹർഷകുമാർ, കെ.വി.ഷാജഹാൻ, ആർ.സുരേഷ്, ആർ. സുഗലാൽ, വി.പി.ചിദംബരൻ, വി.സി.മധു, വി ടി അജയകുമാർ, സി വി സതീശൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി.ജ്യോതിസ് ( പ്രസിഡന്റ്), ആർ സുരേഷ്, വി.ടി.അജയകുമാർ, ദീപ്തി അജയകുമാർ( വൈസ് പ്രസിഡന്റുമാർ ),പി.സുരേന്ദ്രൻ ( സെക്രട്ടറി), ആർ.അനിൽകുമാർ, വി.സി.മധു (ജോയിന്റ് സെക്രട്ടറിമാർ, പി.ഡി .ബിജു ( ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.