ആലപ്പുഴ: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ രജിസ്ട്രേഷൻ യഥാസമയം പുതുക്കാതെ 1999 ജനുവരി ഒന്നുമുതൽ 2019ഒക്ടോബർ 31 രജിസ്ട്രേഷൻ റദ്ദായവർക്കും(രജിസ്ട്രേഷൻ ഐഡന്റിറ്റി കാർഡിൽ പുതുക്കേണ്ട മാസം 10/98 മുതൽ 08/19 വരെ രേഖപ്പെടുത്തിയിട്ടുള്ള) റദ്ദായി റീ രജിസ്റ്റർ ചെയ്തവർക്കും ഈ കാലയളവിൽ ജോലിയിൽ നിന്ന് പിരിഞ്ഞ് യഥാസമയം വിടുതൽ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർക്കും, നിശ്ചിത സമയം കഴിഞ്ഞ് വിടുതൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയതുമൂലം സീനിയോറിറ്റി നഷ്ടപ്പെട്ട് റീ രജിസ്റ്റർ ചെയ്തവർക്കും അടുത്ത ജനുവരി 31 വരെ അപേക്ഷ നൽകി രജിസ്ട്രേഷൻ സീനിയോറിറ്റി പുനഃസ്ഥാപിക്കാം. www.employment. എന്ന വെബ്സൈറ്റ് മുഖേനയും സ്പെഷ്യൽ റിന്യൂവൽ നടത്താം.