ആലപ്പുഴ: സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ 'സുരക്ഷിത ആഹാരം ആരോഗ്യത്തിനാധാരം' പദ്ധതിയുടെ ഭാഗമായി എടത്വ ഗ്രാമപഞ്ചായത്തിനെ ഭക്ഷ്യസുരക്ഷാ പഞ്ചായത്താക്കും. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ വിവിധ തല ഭക്ഷ്യ നിർമ്മാണ വിതരണ വിൽപ്പന യൂണിറ്റുകളിൽ പരിശോധന നടത്തി വരുന്നു. ഭക്ഷ്യ വ്യാപാരികൾ ,പൊതുജനങ്ങൾ ,വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് സുരക്ഷിത ഭക്ഷണത്തെ കുറിച്ച് ബോധവത്കരണ ക്ലാസുകൾ നൽകും. പഞ്ചായത്തിലെ മുഴുവൻ ഭക്ഷണ നിർമാണ ,വിതരണ,വില്പന കേന്ദ്രങ്ങളെയും ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നതിനായി ലൈസൻസ് / രജിസ്ട്രേഷൻ മേളകൾ സംഘടിപ്പിക്കും. അഞ്ചിന് രാവിലെ 11 മണിമുതൽ എടത്വ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ബോധവത്കരണ ക്ളാസും രജിസ്ട്രേഷൻ മേളയും നടക്കും .ഫോൺ 7593873336.