ആലപ്പുഴ: പ്ലാസ്റ്റിക് ബദൽ ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ല ഭരണകൂടം, ഹരിതകേരള മിഷൻ, എ.ഡി.ആർ.എഫ്, വീൽ ചെയർ അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ തുണിസഞ്ചികൾ നിർമിച്ചു പ്രചരിപ്പിക്കുന്ന ഹരിതസ്പർശം പദ്ധതിയുടെ അവലോകന യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു.ഡെപ്യൂട്ടി കളക്ടർ (ഡിസാസ്റ്റർ മാനേജ്മെന്റ്) സന്തോഷ് ഉദ്ഘാടനം ചെയ്തു. ജില്ല ഇൻഫോർമാറ്റിക്‌സ് ഓഫീസർ പി.പാർവതിദേവി അദ്ധ്യക്ഷത വഹിച്ചു.