മാവേലിക്കര: കുറത്തികാട് ഗവ.എൽ.പി.സ്‌കൂളിലെ സർഗോത്സവം തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ വികസന സമിതി ചെയർമാൻ ജി.ശ്രീകുമാർ അധ്യക്ഷനായി. സ്‌കൂൾ ഹെഡ്മിസ്ട്രസ് സന്ധ്യ രാജേന്ദ്രൻ, കൺവീനർ എൻ.മന്മഥൻപിള്ള, വൈസ് ചെയർമാൻ സി.ആർ.എസ്.ഉണ്ണിത്താൻ, പി.ടി.എ പ്രസിഡന്റ് നിഖിലാ മനോജ്, മറിയാമ്മ, കമല പ്രഭാകരൻ എന്നിവർ സംസാരിച്ചു.