മാവേലിക്കര: അറന്നൂറ്റിമംഗലം സെന്റ് കുര്യാക്കോസ് ഓർത്തഡോക്സ് പള്ളിയുടെ കനിവ് ചാരിറ്റബിൾ സൊസൈറ്റി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മലങ്കര ഓർത്തഡോക്സ്‌ സഭ വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഓ.ജോൺ നിർവഹിച്ചു. ഇടവക വികാരി ഫാ.ജേക്കബ് ജോൺ കല്ലട അദ്ധ്യക്ഷനായി. നൈനാൻ കോർ എപ്പിസ്കോപ്പ, കെ.സി.ഉമ്മൻ, നികിത് കെ.സഖറിയ, രാജൻ തെക്കേവിള, വി.ഓ.മോനച്ചൻ, പി.ഒ.വർഗീസ്, ജോബിൻ ജോണി, പി.കെ.വർഗീസ്, സുനിൽ ബേബി എന്നിവർ സംസാരിച്ചു.