മാവേലിക്കര : കേരള കർഷക സംഘം മാവേലിക്കര ഏരിയ സമ്മേളനം കിസാൻ സഭ കേന്ദ്ര കമ്മിറ്റിയംഗം അഡ്വ.ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. കർഷകസംഘം ഏരിയ പ്രസിഡന്റ് മുരളി തഴക്കര അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അഡ്വ.ജി.ഹരിശങ്കർ, കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്റ് കെ.രാഘവൻ, ആർ.രാജേഷ് എം.എൽ.എ, കൺസ്യൂമർ ഫെഡ് ഡയറക്ടർ കെ.മധുസൂദനൻ, എ.ഐ.ഡി.ഡബ്ള്യു.എ സംസ്ഥാന കമ്മിറ്റിയംഗം ലീല അഭിലാഷ്, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ്, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം എം.എസ് അരുൺകുമാർ, കർഷകസംഘം ജില്ലാ കമ്മിറ്റിയംഗങ്ങളായ ഡോ.കെ.മോഹൻകുമാർ, വി.മാത്തുണ്ണി എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ഡി.സുനിൽ കുമാർ സ്വാഗതവും ആർ.പ്രഭാകരക്കുറുപ്പ് നന്ദിയും പറഞ്ഞു.