മാവേലിക്കര : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മൃദംഗ മത്സരത്തിൽ മറ്റം സെന്റ് ജോൺസ് സ്കൂൾ വിദ്യാർത്ഥി ദേവനാരായണൻ.എസ് എഗ്രേഡ് കരസ്ഥമാക്കി. കലാകുടുംബമായ പൊനകം ഗുരുമുറ്റത്ത് വീട്ടിലെ ദീപയുടേയും സേതുനാഥിന്റെയും മകനും മാവേലിക്കര ആർ.ബാലചന്ദ്രന്റെ ശിഷ്യനുമാണ്. കേന്ദ്ര സർക്കാരിന്റെ സാംസ്‌കാരിക വകുപ്പ് ദേവനാരായണന് സ്കോളർഷിപ്പ് നൽകുന്നുണ്ട്. ദേവ് നന്ദൻ ആണ് അനുജൻ.