ഹരിപ്പാട് : അയാപറമ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ നടന്ന ആരോഗ്യ ബോധവത്കരണ പദയാത്ര പ്രിൻസിപ്പൽ കെ. ഈശ്വരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഡോ. രഘുകുമാർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് റഹ്മത്ത് ബീവി, പ്രോഗ്രാം ഓഫീസർ ബിന്ദു പ്രശാന്ത്, ബി.ബിജുകുമാർ, ആർ. നാരായണൻ, വോളണ്ടിയർമാരായ ജ്യോതിക, മേഘ, മൃദുല, അനന്തകൃഷണൻ, മുഹമ്മദ് ഷബാസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി