അമ്പലപ്പുഴ: വണ്ടാനം ചാലടി ശ്രീനാരായണ പാർത്ഥനാ സമിതി നിർമ്മിക്കുന്ന വെങ്കല പ്രതിമയോടു കൂടിയ ഗുരുദേവക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനത്തിനായുള്ള സംഭാവനകൂപ്പണിന്റെ ഉദ്ഘാടനം ശാരദ ചിറത്തറയിൽ നിന്നും സംഭാവ സ്വീകരിച്ച് എസ്.എൻ.ഡി.പി യോഗം വണ്ടാനം നീർക്കുന്നം ശാഖ പ്രസിഡന്റ് എം.കുഞ്ഞുമോൻ നിർവഹിച്ചു.ശാഖ സെക്രട്ടറി ബി.ഷാജി, പ്രാർത്ഥനാ സമിതി രക്ഷാധികാരി കെ.സുഗുണൻ, പ്രസിഡന്റ് ആർ.ഭദ്രൻ, സെക്രട്ടറി സുജാ സാബു തുടങ്ങിയവർ നേതൃത്വം നൽകി.