ആലപ്പുഴ : ചാരമംഗലം വിശ്വഗാജി മഠത്തിൽ ശ്രീനാരായണ ഗുരുദേവ കൃതികളുടെ അഷ്ടാഹ വിചാര സത്രം എട്ടു മുതൽ 15 വരെ നടക്കും. രാവിലെ 6.30 മുതൽ രാത്രി 8. വരെയാണ് സത്രം. എട്ടി​ന് ശി​വഗി​രി​ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസി​ഡന്റ് സ്വാമി​ വി​ശുദ്ധാനന്ദ ഉദ്ഘാടനം ചെയ്യും. 15ന് സമാപന സമ്മേളനം ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി​ സാന്ദ്രാനന്ദ ഉദ്ഘാടനം ചെയ്യും. സ്വാമിമാരായ സച്ചിതാനന്ദ, ധർമ്മ ചൈതന്യ,മുക്താനന്ദ യതി,ശിവബോധാനന്ദ, മാതാ നിത്യ ചിൻമയി, കെ.എൻ.ബാലാജി,ഡോ.ഗീതാ സുരാജ്, എം.സുരേന്ദ്രനാഥ്, ബ്രഹ്മചാരി അസംഗ ചൈതന്യ, മുരളീധരൻ തൃപ്പൂണിത്തുറ, എൻ.കൃഷ്ണ പൈ എന്നിവരാണ് ആചാര്യൻമാർ.