ആലപ്പുഴ: കയർ കേരള 2019ന്റെ ഹരിതസന്ദേശം കൂടുതൽ ആളുകളിലേക്കെത്തിക്കാനായി ഇന്ന് ചേർത്തലയിൽ നിന്ന് ആലപ്പുഴയിലേക്ക് സൈക്ലത്തോൺ നടത്തും. ഉച്ചക്ക് 2ന് ചേർത്തല പോളിടെക്‌നിക്കിൽ ചലച്ചിത്ര താരങ്ങളായ മെറിൻ ഫിലിപ്പ്, അഖില മോഹൻ, സിത്താര വിജയൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. ആലപ്പി ബൈക്കേഴ്‌സ് ക്ലബ്ബ്, കായംകുളം ഫ്രീ വീലേഴ്‌സ് സൈക്ലിംഗ് ക്ലബ്ബ്, ആലപ്പി സൈക്ലിംഗ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ നൂറിലേറെ പേർ സൈക്ലത്തോണിൽ പങ്കെടുക്കും. വൈകിട്ട് 5ന് ആലപ്പുഴ ടൗൺ ചുറ്റി ഇ.എം.എസ് സ്റ്റേഡിയത്തിൽ സമാപിക്കും.