tv-r

തുറവൂർ : തീരദേശ മേഖലയിൽ അനധികൃത മണൽകടത്ത് വീണ്ടും സജീവം. അന്ധകാരനഴി അഴിമുഖത്ത് നിന്നു വള്ളത്തിൽ വാരുന്ന മണലാണ് വാഹനങ്ങളിൽ കടത്തിക്കൊണ്ടു പോകുന്നത്. കടൽമണ്ണ് 500മീറ്റർ പരിധിക്ക് പുറത്തേയ്ക്ക് കൊണ്ടു പോകുവാൻ പാടില്ലെന്ന ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് നിലനിൽക്കേയാണ് ഉയർന്ന വിലയ്ക്ക് ദൂരങ്ങളിലേക്ക് മണൽ കടത്തുന്നത്. വെള്ളക്കെട്ടൊഴിവാക്കുന്നതിന് വീട്ടുമുറ്റത്ത് ഇടാനെന്ന വ്യാജേനയാണ് അന്ധകാരനഴി അഴിമുഖത്ത് നിന്ന് വള്ളത്തിൽ മണൽ വാരുന്നത്.ഇവ പിന്നീട് പള്ളിത്തോട് പൊഴിച്ചാലിന്റെ കിഴക്കുഭാഗത്തായുള്ള റോഡിന്റെ വശങ്ങളിൽ ചെറിയ കൂനകളായി സംഭരിച്ചശേഷം രാത്രിയിലും പുലർച്ചെയുമായി ലോറിയിൽ കയറ്റി വിടുകയാണ്. . പള്ളിത്തോട് കടത്തുകടവ് ഭാഗത്തു നിന്ന് ലോഡ് കണക്കിന് മണലാണ് ദിവസവും കയറ്റി അയക്കുന്നത്.