tv-r

അരൂർ: അരൂർ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച കെ.സതീശൻ അനുസ്മരണ സമ്മേളനവും കെ.ജെ.യു.ഐ ഡി.കാർഡ് വിതരണവും അഡ്വ.ഷാനിമോൾ ഉസ്മാൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബി.അൻഷാദ് അദ്ധ്യക്ഷനായി. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ.ഗൗരീശൻ, അരൂർ ഗ്രാമപഞ്ചായത്ത് അംഗം മോളി ജെസ്റ്റിൻ ,വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡൻറ് യു.സി.ഷാജി, ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് അജിത്ത് കുമാർ, കെ.പി.ദിലീപ് കുമാർ, കെ.ജെ.യു.സംസ്ഥാന ട്രഷറർ ഷാജി ഇടപ്പള്ളി,ജില്ലാ പ്രസിഡന്റ് വി.പ്രതാപ് , വൈസ് പ്രസിഡന്റ് ഹരിദാസ്, പി.ആർ. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.