ചേർത്തല : തണ്ണീർമുക്കം ചാലി നാരായണപുരം മഹാക്ഷേത്രത്തിൽ നടക്കുന്ന ഏകാദശ മഹാശിവപുരാണ ജ്ഞാന യജ്ഞത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം രക്ഷാധികാരി ഡോ.എസ്.ദിലീപ്കുമാർ നിർവഹിച്ചു.യജ്ഞത്തിന്റെ നോട്ടീസ് പ്രകാശനം ശ്രീകണ്ഠമംഗലം എൻ.എസ്.എസ് കരയോഗം പ്രസിഡന്റും പ്രമുഖ പ്രവാസി വ്യവസായിയുമായ മോഹനൻ നായർ നിർവഹിച്ചു.ആർ. അനുരാജ്,കെ ജി ഭാസ്‌കർ,ബിജു വിജയ,എൽ.ബി.രഞ്ജിത്,എസ്.ശശിധരൻ,ശശിധരൻ പിള്ള,രാജശേഖരൻ,കുട്ടപ്പൻ എന്നിവർ സംസാരിച്ചു.ഡിസംബർ 16മുതൽ 27 വരെയാണ് ഏകാദശ മഹാശിവപുരാണ ജ്ഞാന യജ്ഞം .16ന് വൈകിട്ട് 7ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദീപപ്രകാശനം നടത്തും.തന്ത്രി മോനാട്ട് ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.പുലിമുഖം ജഗന്നാഥ ശർമ്മയാണ് യജ്ഞാചാര്യൻ.