ആലപ്പുഴ : ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളായ ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും പ്രത്യേകം കലാ,കായിക മത്സരങ്ങൾ നടത്തുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ ജില്ലയിലെ തൊഴിലാളികൾക്കും മക്കൾക്കുമായി സംഘടിപ്പിച്ച കലാ,കായിക മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ പി.ഡബ്ലിയു. സക്കറിയ, ജില്ലാ ഭാഗ്യക്കുറി ഓഫീസർ ആർ.അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.