ചാരുംമൂട്: വീട്ടമ്മ ഒറ്റയ്ക്ക് താമസിക്കുന്ന വീട് കഴിഞ്ഞ ദിവസം വൈകിട്ട് പെയ്ത മഴയിലും കാറ്റിലും തകർന്നു.പാലമേൽ എരുമക്കുഴി രാജേഷ് ഭവനത്തിൽ റാണിയുടെ (55) വീടാണ് പൂർണമായും തകർന്നത്. വീടിന് മുപ്പത് വർഷത്തെ പഴക്കമുണ്ട്. സംഭവ സമയം റാണി അടുത്ത വീട്ടിലായിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. റാണിയുടെ ഭർത്താവ് രാമചന്ദ്രൻ ഏഴു വർഷം മുമ്പ് മരിച്ചു.മകൾ പ്രിയയെ വിവാഹം കഴിച്ചയച്ചു. മകൻ രാജേഷിന് ചെന്നൈയിലാണ് ജോലി.