venmani

ചാരുംമൂട്: വെൺമണി ഇരട്ടക്കൊലപാതക കേസിലെ അന്വേഷണ സംഘത്തെ വേടരപ്ലാവ് തൂലിക യുവജന സമിതിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. വേടരപ്ലാവ് എൽ.പി.എസിന് മൈക്ക് സെറ്റും സംഭാവന ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ഗീത മൈക്ക് സെറ്റ് സ്വിച്ച് ഓൺ ചെയ്തു. സമിതി പ്രസിഡന്റ് ജി.മനു അദ്ധ്യക്ഷത വഹിച്ചു.

ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് കെ.മുരളീധരൻ നായർ

ചെങ്ങന്നൂർ ഡിവൈ. എസ്.പി അനീഷ് വി.കോര, എസ്.എച്ച്.ഒ മാരായ വി.ബിജു,

എ.സി. വിപിൻ, രാജീവ് കുമാർ, എ.എസ്.ഐ സുരേഷ്കുമാർ, സി.പി.ഒ മാരായ മുഹമ്മദ് ഷഫീക്, ഉണ്ണിക്കൃഷ്ണപിള്ള, അരുൺകുമാർ എന്നിവരെ ആദരിച്ചു.

മികച്ച പച്ചക്കറി കർഷകനുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടിയ ഡി.രത്നാകരൻ, ആദ്യബാച്ച് വനിതാ എസ്.ഐ മഞ്ജു വി.നായർ എന്നിവരെ സി.കെ.ബാലകൃഷ്ണൻ നായർ അനുമോദിച്ചു.

പഞ്ചായത്തംഗങ്ങളായ സുനിത ഉണ്ണി, എം.പി.രാജി, ഹെഡ്മിസ്ട്രസ് ലാലി, അനുജിത്ത്, വി.മധു, തോമസ്, കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.