ചാരുംമൂട് : താമരക്കുളം ചത്തിയറയിൽ മണ്ണെടുപ്പ് നാട്ടുകാ ർതടഞ്ഞു. കഴിഞ്ഞ ദിവസമാണ് റേഡിയോജംഗ്ഷന് തെക്കു മാറി സ്വകാര്യ വ്യക്തിയുടെ ഒരേക്കറോളം വരുന്ന പുരയിടത്തിൽ നിന്ന് മണ്ണെടുത്തത്. നാട്ടുകാർ ചേർന്ന് മണ്ണെടുപ്പ് തടയുകയും അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ജെ.സി.ബിയും ടിപ്പറുകളും തിരികെ കൊണ്ടുപോയി.