പുന്നപ്ര : റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാൽനട യാത്രക്കാരൻ മരിച്ചു. പുന്നപ്ര കിഴക്ക് കൊച്ചുകളത്തിൽ പരേതനായ രാഘവൻ വൈദ്യരുടെ മകൻ മുരളീധരനാണ് (70) മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് ദേശീയപാതയിൽ പുന്നപ്ര നിർമ്മല മെഡിക്കൽ മിഷൻ ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം. അവിവാഹിതനാണ്. സഞ്ചയനം 7ന് രാവിലെ 8ന്.