വളളികുന്നം: മഞ്ഞപ്പിത്തം ബാധി​ച്ച് വള്ളികുന്നത്തു നി​ന്ന് 10 വിദ്യാർത്ഥികൾ ഉൾപ്പെടെ 14 പേർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ഉൾപ്പെടെ വി​വി​ധ ആശുപത്രി​കളി​ൽ ചി​കി​ത്സ തേടി​.

കിഴക്കൻ പ്രദേശങ്ങളായ കാമ്പിശേരി, പള്ളിക്കുറ്റി, താളീരാടി തുടങ്ങിയ ഭാഗങ്ങളിലാണ് മഞ്ഞപ്പിത്തം പടരുന്നത്. പള്ളിക്കുറ്റി ഭാഗത്തെ കളിസ്ഥലത്തെ കിണറു വെള്ളം ഉപയോഗിച്ച വിദ്യാർത്ഥികൾക്കാണ് മഞ്ഞപ്പിത്തം ആദ്യം ബാധിച്ചതെന്ന് അറി​യുന്നു.രോഗം പടർന്ന് രണ്ടുമാസം പി​ന്നി​ട്ടി​ട്ടും അധി​കൃതർ നടപടി​കയൊന്നും സ്വീകരി​ച്ചി​ല്ലെന്നും ആക്ഷേപമുണ്ട്.