ആലപ്പുഴ: ഇരുചക്രവാഹനത്തിൽ പിൻസീറ്റിലും ഹെൽമെറ്റ് നിർബന്ധമാക്കിയ ഹൈക്കോടതി ഉത്തരവ് പ്രാബല്യത്തിൽ വന്നതോടെ ജില്ലയിൽ പരിശോധന കർശനമായി. നാല് ഡിവൈ.എസ്.പിമാരുടെ കീഴിലുള്ള 34 പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ ഒന്നിലധികം ഗ്രൂപ്പുകളായിട്ടാണ് പരിശോധന നടത്തുന്നത്.
80ൽ അധികം സ്ക്വാഡുകൾ പരിശോധനയ്ക്ക് നേതൃത്വം നൽകുന്നു.
സാധാരണ പരിശോധനയിൽ ഒരു ഡിവൈ.എസ്.പിയുടെ പരിധിയിൽ ദിവസം 100 മുതൽ 150 വരെ ഹെൽമെറ്റ് കേസുകൾ എടുത്തിരുന്നു. ഇനി ഇത് ഇരട്ടിയായേക്കാം. ഓരോ സ്റ്റേഷൻ പരിധിയിലും രണ്ടിലധികം സ്ക്വാഡുകളാണ് പരിശോധന നടത്തുന്നത്. ബൈക്ക് പട്രോളിംഗ് സംഘവും പരിശോധന നടത്തുന്നുണ്ട്.