കൊല്ലം: കാവനാട് താമരശ്ശേരിയിൽ മുൻമന്ത്രി ബി. വില്ലിംഗ്ടൺന്റെ സഹോദരനും സ്വാതന്ത്ര്യ സമരസേനാനിയും കാഥികനുമായിരുന്ന പരേതനായ ബേബി താമരശ്ശേരിയുടെ ഭാര്യ അമ്മിണി ബേബി (മറിയാമ്മ, 89) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കാവനാട് മുക്കാട് തിരുകുടുംബ ദേവാലയത്തിൽ. മക്കൾ: എബ്രഹാം താമരശ്ശേരി (കോൺട്രാക്ടർ), പരേതനായ ജോൺ താമരശ്ശേരി, തോമസ് താമരശ്ശേരി (റിട്ട. പ്രൊഫ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല), ജോസ് താമരശ്ശേരി (ബിസിനസ്), ലാലി, ലീല (സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ, ചെന്നൈ), ഡോ. ലിജി (മെഡിക്കൽ ഓഫീസർ എൻ.എച്ച്.എം അലയമൺ), സൂസൻ, എലിസബത്ത് (അദ്ധ്യാപിക, സെന്റ് ജോസഫ്സ് ഹൈസ്കൂൾ പുന്നപ്ര). മരുമക്കൾ: ഷീല, പാമില, മിനു, സി. ലീലാകൃഷ്ണൻ (ബിസിനസ്), ജോഷ് ചെറിയാൻ (റിട്ട. അദ്ധ്യാപകൻ സേക്രട്ട്ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ ചെന്നൈ), റോയി പയസ് (ജോയിന്റ് ഡയറക്ടർ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് തിരുവനന്തപുരം), പരേതനായ സജു ജോർജ്, കെ.ജെ. നോബിൾ (അദ്ധ്യാപകൻ, ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ആലപ്പുഴ).