മാവേലിക്കര:അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ജനങ്ങളെ ചൂക്ഷണം ചെയ്യുന്ന ആൾദൈവങ്ങൾക്കും എതിരെ 'കബനി കരയുന്നില്ല' എന്ന കഥ അവതരിപ്പിച്ച് ചെട്ടികുളങ്ങര ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി മാളവിക എസ്.കുമാർ സംസ്ഥാന കലോത്സവത്തിൽ കഥാ പ്രസംഗത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി. ജില്ലാ കലോത്സവത്തിലും ഇതേ കഥ അവതരിപ്പിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് മാളവികയും സംഘവും സംസ്ഥാന കലോത്സവത്തിന് എത്തിയത്. ആദിത്യൻ, യദു കൃഷ്ണൻ, അതുൽ കൃഷ്ണൻ, കാർത്തിക് സന്തോഷ് എന്നിവരാണ് പിന്നണിയിൽ ഉണ്ടായിരുന്നത്. അദ്ധ്യാപകരായ പിതാവ് ശശികുമാറും മാതാവ് അഞ്ജുവും സഹോദരി ദേവികയുമാണ് മാളവികക്ക് പ്രസംഗവേദിയിൽ തിളക്കമാർന്ന വിജയം നേടിയെടുക്കാൻ സഹായികളായി കൂടെയുള്ളത്.