ചാരുംമൂട് : യുവമോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷനായിരുന്ന കെ.ടി.ജയകൃഷ്ണന്റെ ഇരുപതാം ബലിദാന ദിനാചരണത്തോടനുബന്ധിച്ച് യുവമോർച്ച മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാരുംമൂട്ടിൽ നടന്ന സമ്മേളനം ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.സോമൻ ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് പീയൂഷ് ചാരുംമൂട് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.വാസുദേവൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻറ് വെട്ടിയാർ മണിക്കുട്ടൻ, ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.കെ.അനൂപ്, അനിൽ വള്ളികുന്നം, അഡ്വ.സതീഷ്.ടി.പത്മനാഭൻ ,മധു ചുനക്കര , ഉണ്ണികൃഷ്ണൻ, യുവമോർച്ച ജില്ലാ സെക്രട്ടറി ജി.ശ്യാം കൃഷ്ണൻ, സതീഷ് വഴുപാടി, സന്തോഷ് ചത്തിയറ, പ്രദീപ് കുറത്തികാട്, പി കെ.ഗോപാലകൃഷ്ണക്കുറുപ്പ് ,സുകുമാരൻ നായർ, സുധീർ ഖാൻ തുടങ്ങിയവർ സംസാരിച്ചു.