ആലപ്പുഴ: നങ്ങ്യാർകുളങ്ങര ടി.കെ.എം കോളേജിൽ നാഷണൽ സർവ്വീസ് സ്‌ക്രീം, സപ്തദിന ക്യാമ്പിന് മുന്നോടിയായി ദ്വിദിന ഓറിയന്റേഷൻ ക്യാമ്പ് ' ദിശ ' സംഘടിപ്പിച്ചു. കോളേജ് ആർ.ഡി.സി കൺവീനർ കെ.അശോകപ്പണിക്കർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. പി.പി.ഷാർമിള അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ സെക്രട്ടറി പ്രൊഫ. എസ്.ആർ.രാജീവ്, പ്രൊഫ.ശ്രീനിനിവാസൻ, എൻ.സി.സി ഓഫീസർ വി.സീന, എം.വി.പ്രീത, ഡോ. വി.ശ്രീജ എന്നിവർ സംസാരിച്ചു. ബി.ബിജുകുമാർ, സനു വർഗ്ഗീസ് എസ്.നുജു എന്നിവർ ക്ളാസുകളെടുത്തു..