tv-r

അരൂർ: അരൂർ വട്ടക്കേരിൽ ഘണ്ടാകർണ്ണക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. എട്ടിന് സമാപിക്കും. പി.ടി.ബിനു പുത്തൻ വെളി ഭദ്രദീപം പ്രകാശിപ്പിച്ചു. ക്ഷേത്രം തന്ത്രി തുറവുർ പൊന്നപ്പൻ വിഗ്രഹപ്രതിഷ്ഠയും ലൈജു നെടുംപറമ്പിൽ ഭാഗവത സമർപ്പണവും നിർവ്വഹിച്ചു. യജ്ഞാചാര്യൻ വളവനാട് വിമൽ വിജയ് ഭാഗവത മാഹാത്മ്യപ്രഭാഷണം നടത്തി. ക്ഷേത്രം പ്രസിഡൻറ് കെ.കെ.ഗംഗാധരൻ, സെക്രട്ടറി കെ.ആർ.ഷാജി തുടങ്ങിയവർ പങ്കെടുത്തു.