ആലപ്പുഴ: കടൽത്തിരകളേയും തീരമണലിനേയും ഇളക്കിമറിച്ച് ആലപ്പുഴ ബീച്ചിൽ ഇന്നലെ വൈകിട്ട് അരങ്ങേറിയ ശിങ്കാരിമേളം കാണികളെ ത്രസിപ്പിച്ചു. കയർ കേരള 2019ന്റെ പ്രചരണാർത്ഥമാണ് ശിങ്കാരിമേള മത്സരം സംഘടിപ്പിച്ചത്.
ഒന്നിനൊന്നു മികച്ചു നിന്ന ഏഴു സംഘങ്ങൾ കൊട്ടിത്തിമിർത്താടിയ മത്സരമേളത്തിൽ അമ്പലപ്പുഴ ആശാൻ കലാനിലയം നയിച്ച ടീം ഒന്നാം സ്ഥാനത്ത് എത്തി. 25,000 രൂപയാണ് സമ്മാനം. തുറവൂർ ബ്ലൂ ആർമിക്കാണ് 15,000 രൂപയുടെ രണ്ടാം സമ്മാനം ലഭിച്ചത്. കയർ കോർപ്പറേഷൻ ചെയർമാനും സംഘാടക സമിതി വർക്കിംഗ് ചെയർമാനുമായ ടി.കെ.ദേവകുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു.
തുടർന്ന് ഒന്നും രണ്ടും സമ്മാനങ്ങൾ നേടിയ സംഘങ്ങൾ ഒരുമിച്ചു നടത്തിയ പ്രദർശന ശിങ്കാരിമേളം തീരത്തെ ഇളക്കിമറിക്കുന്നതായി മാറി.