ആലപ്പുഴ:മതേതര കേരളത്തിന്റെ നിർമ്മിതിയിൽ സമസ്തയുടെ പങ്ക് നിസ്തുലമാണെന്നും സംസ്ഥാനത്ത് സമാധാനാന്തരീക്ഷം നിലനിറുത്തുന്നതിൽ സമസ്ത മദ്റസകളുടെ പങ്ക് വിസ്മരിക്കാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എസ്.കെ.ജെ.എം ദക്ഷിണ മേഖല സന്ദേശയാത്രക്ക് തൃക്കുന്നപ്പുഴയിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ അബ്ദുറഹ്മാൻ മുസ്ലിയാർ കൊടക്, ബശീർ ഫൈസി ദേശമംഗലം, മഅ്മൂൻ ഹുദവി, നൗഷാദ് ചെട്ടിപ്പടി, സക്കീർ ഹുസൈൻ അസ്ഹരി തുടങ്ങിയവർ സംസാരിച്ചു.