ആലപ്പുഴ: പെൻഷൻ പദ്ധതിയിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നാളെ കളക്ടറേറ്റ് മാർച്ച് നടത്തുമെന്ന് സമരസമിതി കൺവീനർ വി.എ.സിദ്ധാർത്ഥൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പെൻഷൻ പദ്ധതി നിയമം പ്രാബല്യത്തിൽ വരുത്തുക, ഏകീകൃത പെൻഷൻ നടപ്പാക്കുക, മിനിമം പെൻഷൻ 8500രൂപ ആക്കുക,ആരോഗ്യ ഇൻഷ്വുറൻസ് പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. രാവിലെ 10ന് കെ.എസ്.ഡി.പി ചെയർമാൻ സി.ബി.ചന്ദ്രബാബു മാർച്ച് ഉദ്ഘാടനം ചെയ്യും. കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി.മോഹനൻ പിള്ള അദ്ധ്യക്ഷത വഹിക്കും.ജില്ലാ പ്രസിഡന്റ് എം.കെ.ജ്യോതി, സെക്രട്ടറി കെ.മാധവൻകുട്ടി, കെ.മോഹനൻ, പി.കൃഷ്ണമൂർത്തി,പി.കെ.വിജയൻ നായർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.