ആലപ്പുഴ:ദേശീയപാതയെ എം.സി.റോഡുമായി ബന്ധിപ്പിക്കുന്നതും കിഫ്ബിയിൽ ആദ്യമായി ഉൾപ്പെടുത്തിയതുമായ
ഉദ്ഘാടനം മൂന്നുമാസത്തിനുള്ളിൽ
അമ്പലപ്പുഴ- തിരുവല്ല റോഡിൽ അമ്പലപ്പുഴ മുതൽ പൊടിയാടി വരെയുള്ള ഭാഗത്തിന്റെ നിർമാണം അവസാന ഘട്ടത്തിലേക്ക്. മൂന്ന് മാസത്തിനുള്ളിൽ ഉദ്ഘാടനം നടക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.
അമ്പതു തവണ തുടർച്ചയായി വാട്ടർ അതോറിറ്റിയുടെ പൈപ്പുപൊട്ടലുണ്ടായതാണ് പണി വൈകാൻ പ്രധാന കാരണം. പൈപ്പു പൊട്ടൽ തുടർക്കഥ ആയതോടെ പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്തിറങ്ങി.
റോഡിന്റെ ടാറിംഗ് ജോലികൾ ഏഴര മീറ്ററിൽ പൂർത്തിയായി. രണ്ട് വശങ്ങളിലായി 75 സെന്റീ മീറ്റർ വീതം കോൺക്രീറ്റാണ്.
തകഴി മുതൽ കേളമംഗലം വരെ ഒന്നര കിലോമീറ്റർ നീളത്തിൽ പൈപ്പിടുന്നത് സംബന്ധിച്ചുണ്ടായിരുന്ന തർക്കത്തിനും പരഹാരമാവുന്നുയി. ടാറിംഗ് കഴിഞ്ഞ റോഡ് വീണ്ടും കുത്തിപ്പൊളിച്ച് പൈപ്പിടാനുള്ള നീക്കത്തെച്ചൊല്ലി പൊതുമരാമത്ത് വകുപ്പും വാട്ടർ അതോറിറ്റിയും തമ്മിലുണ്ടായ തർക്കത്തിന് ഉന്നത തലത്തിൽ ചർച്ച നടത്തിയാണ് പരിഹാരമായത്. വെട്ടിപ്പൊളിക്കുന്ന ഭാഗത്ത് റോഡ് പുനർനിർമിക്കാൻ വേണ്ട സാമ്പത്തിക ബാദ്ധ്യത വാട്ടർ അതോറിറ്റി വഹിക്കും.ഇപ്പോഴത്തെ കരാറുകാരനെ കൊണ്ട് ഈ പ്രവൃത്തി കൂടി ചെയ്യിക്കാനാണ് ധാരണ.അമ്പലപ്പുഴയിലും പൊടിയാടി ജംഗ്ഷനിലും സൈൻബോർഡ് സ്ഥാപിക്കാൻ വൈദ്യുതി ലൈനിന്റെ ഉയരം കൂട്ടേണ്ടതാണ് അടുത്ത കടമ്പ. ഇതിന് ബോർഡുമായി ചർച്ചകൾ നടന്നുവരുന്നു.
അവശേഷിക്കുന്ന ജോലികൾ
റോഡിന്റെ വശങ്ങളിൽ ബാരിക്കേഡ് നിർമാണം, മാർക്കിംഗ് , സൈൻ ബോർഡ് സ്ഥാപിക്കൽ തുടങ്ങിയ ജോലികളാണ് ഇനി തീരാനുള്ളത്. ഒറ്റ ഘട്ടമായി റോഡിന്റെ നിർമാണം നടത്താനായിരുന്നു ആദ്യതീരുമാനമെങ്കിലും പിന്നീട് അത് ഘട്ടമാക്കിയാണ് പ്രോജക്ട് തയ്യാറാക്കിയത്. ആദ്യഘട്ടത്തിലെ റോഡിൽ ഉൾപ്പെട്ട കലുങ്കുകളും പാലങ്ങളുമുൾപ്പെടെ 15 ഓളം നിർമാണങ്ങളും ചില സ്ഥലങ്ങളിലെ വീതി കൂട്ടലുമടക്കമുള്ള ജോലികൾ പൊടിയാടി മുതൽ തിരുവല്ല വരെയുള്ള രണ്ടാം ഘട്ടത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 85.4 കോടിയുടെ ഡി.പി.ആറിന് കിഫ്ബി അനുമതി നൽകിക്കഴിഞ്ഞു. വൈകാതെ ഇതിന്റെ ടെണ്ടറും പൂർത്തീകരിക്കും.
23 ആദ്യഘട്ടത്തിൽ അമ്പലപ്പുഴ മുതൽ പൊടിയാടി വരെ 23 കിലോ മീറ്റർ ദൂരത്തിൽ നവീകരണം
69.5 കോടിയാണ് കിഫ്ബി വഴി റോഡിന്റെ നവീകരണത്തിന് അനുവദിച്ചത്