ആലപ്പുഴ: കഞ്ഞിപ്പാടം വട്ടപ്പായിത്ര ദേവീക്ഷേത്രത്തിൽ ധനുമാസ താലപ്പൊലിയും സംഗീതോത്സവവും ദേവീഭാഗവത നവാഹയജ്ഞവും 17 ന് തുടങ്ങി 27 ന് അവസാനിക്കും. 17 ന് രാത്രി 9 ന് താലപ്പൊലിയും കളമെഴുത്തും പാട്ടും. 18 ന് രാവിലെ 9 ന് സംഗീതോത്സവത്തി​ന്റെ ഭദ്രദീപപ്രകാശനം ഡോ. അമ്പലപ്പുഴ ഗോപകുമാറും അമ്പലപ്പുഴ വിജയകുമാറും നിർവഹിക്കും. തകഴി വിജയൻ സംഗീതാരാധന ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5 ന് വിഗ്രഹ ഘോഷയാത്ര,6 ന് ഭദ്രദീപ പ്രതിഷ്ഠ,രാത്രി 8.30 ന് എതിരേൽപ്പ്. 19 മുതൽ ദേവീഭാഗവത നവാഹയജ്ഞാരംഭം.20 ന് വൈകിട്ട് 5 ന് സർവൈശ്വര്യപൂജ. 21 ന് രാവിലെ 9 ന് ശ്രീകൃഷ്ണ പൂജ. 22 ന് വൈകിട്ട് 5 ന് സരസ്വതീപൂജ. 23 ന് വൈകിട്ട് 5 ന് രാഹുപൂജ. 24 ന് രാവിലെ 10.30 ന് സ്വയംവര ഘോഷയാത്ര,11 ന് പാർവ്വതീസ്വയംവരം.25 ന് വൈകിട്ട് 5 ന് നാരങ്ങാവിളക്ക്.26 ന് രാവിലെ 10 ന് കുമാരിപൂജ. 27 ന് ഉച്ചയ്ക്ക് 2.30 ന് അവഭൃഥസ്നാനം.