ആലപ്പുഴ: ആർ.എസ്.പി ദേശീയ ജനറൽ സെക്രട്ടറിയും ദീർഘകാലം പശ്ചിമബംഗാൾ മന്ത്രിയുമായിരുന്ന ക്ഷിതി​ ഗോസ്വാമിയുടെ നിര്യാണം ഇന്ത്യയിലെ ഇടത് മതേതര ശക്തികൾക്ക് കനത്ത നഷ്ടമാണെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് പറഞ്ഞു.

ആർ.എസ്.പി ജില്ലാ കമ്മിറ്റി സംസഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ സെക്രട്ടറി കെ.സണ്ണിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.ബി.രാജശേഖരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. മുൻ ഡി.സി.സി പ്രസിഡന്റ് എ.എ.ഷുക്കൂർ, മുസ്ളീംലീഗ് ജില്ലാ പ്രസിഡന്റ് എ.എം നസീർ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, ഫോർവേഡ് ബ്ളോക്ക് ജില്ലാ സെക്രട്ടറി കളത്തിൽ വിജയൻ, എസ്.എസ്.ജോളി, അനിൽ ബി.കളത്തിൽ, എൻ.ഗോവിന്ദൻ നമ്പൂതിരി, സി.രാജലക്ഷ്മി, പി.രാമചന്ദ്രൻ തുടങ്ങിയവർ സംസാരി​ച്ചു.