ആലപ്പുഴ: എക്‌സൽ ഗ്ലാസ് ഫാക്ടറി ഏറ്റെടുക്കുമെന്നും തൊഴിലാളികളുടെ ആനുകുല്യം വിതരണം ചെയ്യുമെന്നും തിരഞ്ഞെടുപ്പിന് നൽകിയ വാഗ്ദാനത്തിനു മുന്നിൽ ധനമന്ത്രിയും സി.പിഎമ്മും ഇപ്പോൾ കണ്ണടയ്ക്കുകയാണെന്ന് ബി.ജെ.പി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാർ പറഞ്ഞു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജി. മോഹനൻ, കെ.പി. സുരേഷ് കുമാർ, മറ്റു ഭാരവാഹികളായ എൻ.ഡി. കൈലാസ്, പി. കണ്ണൻ, മുരളീധരൻ എന്നിവർ സംസാരിച്ചു.