vadakkad

വള്ളികുന്നം: വള്ളികുന്നം വട്ടയ്ക്കാട് നാട്ടുപച്ച കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിലുള്ള എൻ.എസ്.പ്രകാശ് സ്മാരക നാടകമേളയുടെ ഉദ്ഘാടനം നാടക രചയിതാവ് അഡ്വ.മണിലാൽ നിർവഹിച്ചു.കെ.പി ശാന്തിലാൽ അദ്ധ്യക്ഷത വഹിച്ചു.മുരുകൻ കാട്ടാക്കട കളിവിളക്ക് തെളിയിച്ചു. സി.ആർ മനോജ്, എം.എസ് വിനോദ്, രാജീവ് പുരുഷോത്തമൻ ,മനോജ് കുമാർ, സിൽവ ദാസ് ,ബി.വിനോദ് കുമാർ, എസ്. ലതിക തുടങ്ങിയവർ സംസാരിച്ചു.