ചാരുംമൂട്: ബിഎംഎസ് പാലമേൽ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടശ്ശനാട് ജംഗ്ഷനിലെ ഓട്ടോ തൊഴിലാളികളെ ഉൾപ്പെടുത്തി ആട്ടോറിക്ഷ മസ്ദൂർ സംഘം രൂപീകരിച്ചു. യൂണിറ്റ് ഉദ്ഘാടനം ബി.എം.എസ് ജില്ലാ ജനറൽ സെക്രട്ടറി സി. ഗോപൻ നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡൻറ് ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ബി.എം.എസ് ജില്ലാ ട്രഷറർ വി.ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. മേഖല പ്രസിഡന്റ് വി.ശാന്തജക്കുറുപ്പ്, ഭാരവാഹികളായ എസ്.സുനിൽകുമാർ, എസ്.ഉദയൻ ,എസ് ജയൻ, എസ് വിജയകുമാർ, എസ്.മുരളീധരൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.