ആലപ്പുഴ:ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടക്കുന്ന നിർമ്മാണപ്രവർത്തനങ്ങളിൽ അഴിമതിയും കെടുകാര്യസ്ഥതയും ഉണ്ടയാൽ കൃത്യ സമയത്ത് ഇടപെടാനുള്ള ബാദ്ധ്യത സർക്കാരിനുണ്ടെന്ന് സി.പി.ഐ നിയമസഭാകക്ഷി സെക്രട്ടറി ചി​റ്റയം ഗോപകുമാർ എം.എൽ.എ പറഞ്ഞു.

ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ അഴിമതി പാലാരിവട്ടം മാതൃകയിൽ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ ഘടകങ്ങൾ ശേഖരിച്ച ഒപ്പുകൾ ഏ​റ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തിന്മേൽ സി.പി.ഐ നിയമസഭാഗംങ്ങൾ മുഖ്യമന്ത്റിയെ കാണുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.ജ്യോതിസ് അദ്ധ്യക്ഷനായി.ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്,അസി. സെക്രട്ടറി പി.വി.സത്യനേശൻ,സംസ്ഥാന കൗൺസിൽ അംഗം ദീപ്തി അജയകുമാർ ,ജില്ലാ എക്സി അംഗം വി.മോഹൻദാസ്,മണ്ഡലം സെക്രട്ടറിമാരായ ഇ.കെ.ജയൻ,വി.പി.ചിദംബരൻ,ജില്ലാ കൗൺസിൽ അംഗങ്ങളായ ജി.പുഷ്പരാജൻ,ആർ.സുരേഷ്,ആർ.അനിൽകുമാർ,പി.എസ്.എം ഹുസൈൻ,മണ്ഡലം അസി സെക്രട്ടറിമാരായ ഡി.പി.മധു,ബി.നസീർ എന്നിവർ പ്രസംഗിച്ചു. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ പി.പി.ഗീതയെ ആദരിച്ചു