wf

ഹരിപ്പാട്: തെക്കേക്കര ഗവ.എൻ.പി.എസ് സ്കൂളിനോടുള്ള പഞ്ചായത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ചും സ്കൂൾ ഹെഡ്മാസ്റ്ററെ ആക്ഷേപിച്ചതിനെതിരെയും സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയും പൂർവ വിദ്യാർത്ഥികളും, പ്രദേശവാസികളും വിവിധ രാഷ്ട്രീയ പാർട്ടികളും സംയുക്തമായി പള്ളിപ്പാട് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. രാവിലെ പ്രകടനമായി എത്തിയ പ്രവത്തകരെ പഞ്ചായത്ത്‌ ഓഫിസിന് മുന്നിൽ പൊലീസ് തടഞ്ഞു. . 75 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. എൻ.റ്റി.പി.സി നിർമ്മിച്ച് നൽകിയ കെട്ടിടത്തിലേക്ക് മാറ്റാൻ പഞ്ചായത്ത്‌ അനുമതി നൽക്കിയിട്ടില്ല. എസ്.എം.സി ചെർയമാൻ പ്രേംനാഥ്‌, വൈസ് ചെയർപേഴ്‌സൺ അന്ന തോമസ്, മദർ പി.ടി.എ പ്രസിഡന്റ് രതികപ്രശാന്ത്, പൂർവ വിദ്യാർത്ഥി സംഘടന പ്രവർത്തകരായ ഷൈജു, സൗമ്യ തുടങ്ങിയവർ നേതൃത്വം നൽകി.