ആലപ്പുഴ: ബൈക്ക് യാത്രയ്ക്കിടെ ദമ്പതികൾ വഴക്കിട്ടതിനെത്തുടർന്ന്, ട്രാഫിക് ബ്ളോക്കിൽ വച്ച് ബൈക്കിൽ നിന്നിറങ്ങിയ ഭാര്യ കനാലിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു. പിന്നാലെ ചാടിയ ഭർത്താവ് രക്ഷകനായി.
ഇന്നലെ വൈകിട്ട് 3 മണിയോടെ ആലപ്പുഴ നഗരത്തിൽ വഴിച്ചേരി പാലത്തിൽ നിന്നാണ് കലവൂർ സ്വദേശിയായ 22കാരി വാടക്കനാലിലേക്ക് ചാടിയത്. ബൈക്കിൽ നഗരത്തിലേക്ക് വരുന്നതിനിടെയാണ് ഭർത്താവുമായി തർക്കം ഉണ്ടായത്. പാലത്തിന് സമീപം ട്രാഫിക് ബ്ളോക്കിൽ നിൽക്കവേ യുവതി ബൈക്കിൽ നിന്നിറങ്ങിയോടി കനാലിലേക്ക് ചാടുകയായിരുന്നു. ഇവരുടെ പിന്നാലെ ഭർത്താവും കനാലിൽ ചാടി രക്ഷപ്പെടുത്തി. വിവരം അറിഞ്ഞ് ഫയർഫോഴ്സ് എത്തിയപ്പോഴെക്കും യുവതിയെ ജനറൽ ആശുപത്രിയിൽ എത്തിച്ചു.