photo

ആലപ്പുഴ: കയർ കേരള 2019ന്റെ ഹരിതസന്ദേശം ആളുകളിലേക്കെത്തിക്കാനായി ചേർത്തലയിൽ നിന്ന് ആലപ്പുഴയിലേക്ക് സൈക്ലത്തോൺ നടത്തി. ചേർത്തല പോളിടെക്‌നിക്കിൽ ചലച്ചിത്ര താരങ്ങളായ മെറിൻ ഫിലിപ്പ്, സിത്താര വിജയൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ആലപ്പി ബൈക്കേഴ്‌സ് ക്ലബ്ബ്, കായംകുളം ഫ്രീ വീലേഴ്‌സ് സൈക്ലിംഗ് ക്ലബ്ബ്, ആലപ്പി സൈക്ലിംഗ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ നൂറിലേറെ പേർ സൈക്ലത്തോണിൽ പങ്കെടുത്തു. ആലപ്പുഴ ടൗൺ ചുറ്റി ഇ.എം.എസ് സ്റ്റേഡിയത്തിൽ സമാപിച്ചു. കയർ കേരള സംഘാടക സമിതി വർക്കിംഗ് ചെയർമാൻ ടി.കെ.ദേവകുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.