annamma

എടത്വാ: വൃദ്ധയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തലവടി മുരിക്കോലിൽ (മണക്ക്) പരേതനായ എം.സി ജോണിന്റെ ഭാര്യ അന്നമ്മയാണ് (അമ്മിണി-83) മരിച്ചത്. മുറിക്കുള്ളിലെ ജനാല കമ്പിയിൽ വെള്ളമുണ്ട് കഴുത്തിൽ ചുറ്റിയ നിലയിലായിരുന്നു. ഇന്നലെ രാവിലെ ഏഴ് മണിയോടെ അന്നമ്മ മുറിക്കുള്ളിൽ കയറി കതകടച്ചു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് മകന്റെ ഭാര്യ കതകിൽ മുട്ടി വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടർന്ന് വീട്ടുകാർ എടത്വാ പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി ജനാല ചില്ല് പൊട്ടിച്ച് നോക്കിയപ്പോഴാണ് അന്നമ്മയെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. സംസ്‌കാരം നാളെ രാവിലെ 11-ന് കുന്തിരിക്കൽ സി.എസ്‌.ഐ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസ്, ബാബു, ഗീത, ജോളി. മരുമക്കൾ: രാജു, വർഗീസ് ബേബി, വത്സമ്മ, ലത.