ഹരിപ്പാട്: വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ അമ്പലപ്പുഴ ഉപജില്ല സാഹിത്യോത്സവം കുമാരപുരം എൽ.പി.സ്കൂളിൽ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.ദീപാ റോസ് അദ്ധ്യക്ഷയായി. കരുവാറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് കളരിക്കൽ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാരംഗം കൺവീനർ എം.മനോജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ സന്തോഷ്, ഗ്രാമ പഞ്ചായത്തംഗം എസ്.നന്ദകുമാർ, പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് കെ.ആർ.രാജൻ, ഹെഡ്മാസ്‌റ്റേഴ്സ് ഫോറം സെക്രട്ടറി എം.ഉമ്മർ കുഞ്ഞ്, പി.റ്റി.എ പ്രസിഡന്റ്‌ ഗീതാകുമാരി, വിദ്യാരംഗം ഭാരവാഹികളായ ശാന്തി, ഇ.ഷാജഹാൻ, അനിൽ നാഥ് തുടങ്ങിയവർ പ്രസംഗിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും സുരേഷ് കളരിക്കൽ നിർവ്വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ സുമ അദ്ധ്യക്ഷയായി. ബൈജു, സുമംഗല, ലക്ഷ്മി, ആർ.അനില തുടങ്ങിയവർ സംസാരിച്ചു.