ഹരിപ്പാട്: ഏവുർ ദേശബന്ധു ഗ്രന്ഥശാലയിൽ, ആശാന്റെ ചിന്താവിഷ്ടയായ സീതയുടെ നൂറാം വർഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവംഗം മുഞ്ഞിനാട്ട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് അഡ്വ.ഷിമുരാജ് അദ്ധ്യക്ഷനായി. പി.എസ് ബിമൽ റോയി വിഷയം അവതരിപ്പിച്ചു. വനിതാ വേദി പ്രസിഡന്റ് പി.ജെ രാധാദേവി, റീഡേഴ്സ് ഫോറം സെക്രട്ടറി മനോജ് കൊല്ലശ്ശേരിൽ, വനിതാ വേദി സെക്രട്ടറി ഷീജാമോഹൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി വി.കെ രാജ് മോഹൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി സുധീഷ് നന്ദിയും പറഞ്ഞു.