ഹരിപ്പാട്: ചെട്ടികുളങ്ങര ദേവിക്ഷേത്രത്തിൽ നടക്കുന്ന മഹാഭാരതം തത്ത്വസമീക്ഷ അന്താരാഷട്ര സാംസ്കാരികോത്സവത്തിന്റെ ഭാഗമായി കന്യാകുമാരിയിൽനിന്ന് എത്തിച്ചേർന്ന ഭദ്രദീപ ഘോഷയാത്രയ്ക്ക് മുതുകുളം പാണ്ഡവർകാവ് ദേവീക്ഷേത്രത്തിൽ ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ഭക്തി നിർഭരമായ സ്വീകരണം നൽകി. ക്ഷേത്രത്തിനു മുന്നിലുള്ള വഴിയമ്പലത്തിൽ നിന്ന് നൂറുകണക്കിന് ഭക്തജനങ്ങൾ കുത്തിയോട്ട സംഘങ്ങളുടെയും, ചമയവിളക്കുകൾ, താലപ്പൊലി, വാദ്യഘോഷങ്ങൾ എന്നിവയുടെയും അകമ്പടിയോടുകൂടി ഘോഷയാത്രയെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചാനയിച്ചു. ഉപദേശക സമിതി പ്രസിഡന്റ് കായലിൽ രാജപ്പൻ, സെക്രട്ടറി ബി.രാജശേഖരപിള്ള, എൻ.എസ്.എസ് സംയുക്ത കരയോഗം പ്രസിഡന്റ് കെ.ചന്ദ്രശേഖരൻപിള്ള, ഉപദേശക സമിതി അംഗങ്ങളായ എം.ശ്രീജി, ബി.മനോഹരൻനായർ പി.സോമൻ, ജി.ശ്രീജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.