മാവേലിക്കര : എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ചെട്ടികുളങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ പടിഞ്ഞാറൻ മേഖല കാൽനട പ്രചാരണജാഥ ജില്ലാ പ്രസിഡന്റ് എസ്.പാവനനാഥൻ യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും ജാഥാ ക്യാപ്‌റ്റനുമായ എസ്.ശ്രീജിത്തിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. വത്സലകുമാരി അധ്യക്ഷയായി. സാവിത്രി മധുകുമാർ, മായാരവി, ശോഭ വാര്യർ, പി.പദ്മകുമാർ, ജോജി പി.ജോസ്, ഡോ.കെ.പി.മധുസൂദനൻ പിള്ള, ജി.രാജു, രമണി വല്യത്ത്, ഇന്ദിരാ ദാസ് എന്നിവർ സംസാരിച്ചു.