മാവേലിക്കര- എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 3218ാം നമ്പർ പാറയ്ക്കൽ ശാഖയുടെ വാർഷിക പൊതുയോഗം യൂണിയൻ കൺവീനർ ബൈജു അറുകുഴി ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൺവീനർ ഡോ.എ.വി.ആനന്ദരാജ് അദ്ധ്യക്ഷനായി. ഭാരവാഹികളായി ബാബുജി (പ്രസിഡന്റ്), കെ.എൻ.സുരേന്ദ്രൻ (വൈസ് പ്രസിഡന്റ്), മോഹനൻ.എൻ (സെക്രട്ടറി), ഗിരിജിത്ത്, സോമന്‍, സുരേന്ദ്രൻ, ബാഹുലേയൻ, ശ്രീജാപ്രദാപൻ, സുകൃതവല്ലി, അഭിലാഷ് (മാനേജിംഗ് കമ്മറ്റി അംഗങ്ങൾ), ജിജി പ്രസന്നൻ, രാജവല്ലി, ഓമന സുരേന്ദ്രൻ (പഞ്ചായത്ത് കമ്മറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.