ആലപ്പുഴ: മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എസ്.ജയമോഹൻ സ്വാഗതവും യൂത്ത് കോഡിനേറ്റർ എം.രജീഷ് നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് എം.ലൈജു, പഞ്ചായത്തംഗങ്ങളായ വി.എസ്.ശിവകുട്ടൻ, സേതുനാഥ്, കുഞ്ഞുമോൻ ഷാജി എന്നിവർ സംസാരിച്ചു.