മാവേലിക്കര: ഓണാട്ടുകരയ്ക്ക് മലബാറിന്റെ തുടിതാളം പകർന്നു നൽകിക്കൊണ്ട് ഗദ്ദിക വേദിയിൽ അരങ്ങേറിയ പുലി മുതുകിലേറിയ വിഷ്ണു മൂർത്തി തെയ്യം ഏറെ ആസ്വാദ്യകരമായി. മലബാറിലെ മലയൻ സമുദായക്കാർ ക്ഷേത്രങ്ങളിൽ കെട്ടിയാടുന്ന അനുഷ്ഠാന കലാരൂപമാണ് പുലിമുതുകിലേറിയ വിഷ്ണു മൂർത്തി തെയ്യം.
ഗോത്ര വൈവിദ്ധ്യങ്ങളുടെ തത്സമയ അവതരണം നടത്തുന്ന ചൂതുമണി പരിപാടിക്ക് ഗദ്ദിക നഗരിയിൽ തുടക്കമായി. ഗോത്ര ജനതയുടെ തനത് രുചികൾ, കരകൗശല വൈവിദ്ധ്യം എന്നിവയുടെ തത്സമയ ആസ്വാദനം ഗദ്ദികയിലേക്കെത്തുന്നവർക്കായി ഒരുക്കുകയാണ് ചൂതുമണി. ആർ.രാജേഷ് എം.എൽ.എ ചൂതുമണി സ്റ്റാളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.