അമ്പലപ്പുഴ :ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുക, അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളിലെ അഴിമതിയെക്കുറിച്ച് അനേഷിക്കുക,എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് അഞ്ചിന് അമ്പലപ്പുഴ കച്ചേരിമുക്കിൽ സായാന്നധർണ നടക്കും. ഡി.സി.സി.പ്രസിഡന്റ് എം.ലിജു ഉദ്ഘാടനം ചെയ്യും.