kanmnana

ചാരുംമൂട്: കണ്ണനാകുഴി സർവ്വീസ് സഹകരണ ബാങ്ക് കെയർ ഹോം പദ്ധതി പ്രകാരം നിർമ്മിച്ച് നൽകുന്ന രണ്ട് വീടുകളുടെ താക്കോൽദാനം മന്ത്രി ജി.സുധാകരൻ നിർവ്വഹിച്ചു. വേടരപ്ലാവ് സ്വദേശി സരസമ്മയ്ക്കും, കണ്ണനാകുഴി സ്വദേശി ബെഞ്ചമിനുമാണ് വീടുകൾ ലഭിച്ചത്. ആർ. രാജേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മികച്ച പച്ചക്കറി കർഷകനുള്ള അവാർഡ് ലഭിച്ച ഡി. രത്നാകരൻ വേടരപ്ലാവ്, വനിതാ എസ്.ഐ മഞ്ജു വി.നായർ എന്നിവരെ മന്ത്രി ആദരിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഗീത വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. പുതിയ വായ്പാ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ ജോയിന്റ് രജിസ്ട്രാർ ജനറൽ ബി.എസ്.പ്രവീൺ ദാസ് നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.സുമ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആർ.ലീന, ലില്ലി ഗോപാലകൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ ഫിലിപ്പ് ഉമ്മൻ, ശാന്താ ഗോപാലകൃഷ്ണൻ സുനിത ഉണ്ണി, എം.പി.രാജി, ബിജി.സുഗതൻ, സജീവ്, ബാങ്ക് പ്രസിഡന്റ് കെ.വി.ദിവാകരൻ, സെക്രട്ടറി എൻ.ശ്യാമള, കെ.ഉണ്ണിക്കൃഷ്ണ പിള്ള, റാണി, കെ.മധു, ബി.തുളസീദാസ് ,പി മുരളിധരൻ നായർ, കെ.എം.ഷൗക്കത്തലി, കെ.എസ്.ഗീവർഗീസ് തുടങ്ങിയവർ സംസാരിച്ചു.